പാപ്പാളി ബീച്ചില്‍ വനം വകുപ്പിന്റെ ഹാച്ചറിയല്‍ വിരിഞ്ഞ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ബീച്ചില്‍ ഈ സീസണില്‍ 25 കടലാമകള്‍ തീരത്ത് എത്തി രണ്ടായിരത്തോളം മുട്ടകള്‍ ഇട്ടാണ് മടങ്ങിയത്. ജനുവരി ആദ്യആഴ്ച്ചയില്‍ ലഭിച്ച 88 മുട്ടകള്‍ ആണ് ശനിയാഴ്ച്ച വിരിഞ്ഞതോടെ കടലിലേക്ക് ഇറക്കിവിട്ടത്.



