രാമച്ചം പറിക്കാന്‍ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും രാമച്ച പാടവും കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം.

മന്ദലാംകുന്ന് ബീച്ചില്‍ രാമച്ചം പറിക്കാന്‍ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും രാമച്ച പാടവും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം.
തങ്ങള്‍പ്പടി തട്ടകത്ത് രവിയുടെ ഉടമസ്ഥതയിലുള്ള യന്ത്രവും പാട്ടത്തിനെടുത്ത പാടവുമാണ് കത്തി നശിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.യന്ത്രം കത്തുന്നതുകണ്ട് പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രവിയും തൊഴിലാളികളും എത്തിയാണ് തീ അണച്ചത്. യന്ത്രവും 10 സെന്റോളം രാമച്ചവും പൂര്‍ണമായി കത്തി നശിച്ചു. ഗുരുവായൂരില്‍ നിന്നു അഗ്‌നിശമന സേനയും എത്തിയിരുന്നു. യന്ത്രത്തിനു തീയിട്ടതാണെന്ന് സംശയിക്കുന്നതായി രവി പറഞ്ഞു. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ADVERTISEMENT