പെങ്ങാമുക്ക് ഷട്ടില്‍ ഫ്രണ്ട്‌സ് പെങ്ങാമുക്ക് ഹൈസ്‌കൂളിനു സമീപമുള്ള സിന്തറ്റിക് ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഫെബ്രുവരി 22 ശനിയാഴ്ച നടത്തുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകളെ ക്ഷണിക്കുന്നു. ഷട്ടില്‍ ഫ്രണ്ട്‌സിന്റെ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്കും മാത്രമാണ് അവസരം. വിജയികള്‍ക്ക് 5001 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 3001 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 727410, 9446 042944, 9388 088822