കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024 – 25 വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതി പ്രകാരം വാഴക്കന്നു വിതരണം നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024 – 25 വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതി പ്രകാരം വാഴക്കന്നു വിതരണം നടത്തി. കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷെക്കീല ഷെമീര്‍ അധ്യക്ഷയായി. കൃഷി ഓഫീസര്‍ ഗായത്രി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ പി കെ. അസീസ്, എ എ. കൃഷ്ണന്‍, ശരത്ത് രാമനുണ്ണി, ഷീബ ചന്ദ്രന്‍, ജയന്‍ പാണ്ടിയത്ത്, ടി.ഒ. ജോയ് എന്നിവര്‍ സംസാരിച്ചു. ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് നേന്ത്രവാഴ കന്നുകളാണ് വിതരണം ചെയ്തത്.

ADVERTISEMENT