ബി.ഡി.ജെ.എസ് തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

ബി.ഡി.ജെ.എസ് തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. പെരുമ്പിലാവ് കെ.ആര്‍. ഇന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ കണ്‍വെന്‍ഷന്‍ ബി. ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ജില്ലാ പ്രസിഡന്റിന് കെ.ആര്‍ രജില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ നേതാക്കളായ അതുല്യ ഘോഷ്, സംഗീത വിശ്വനാഥ് , പി .കെ സന്തോഷ്, ഇന്ദിര ടീച്ചര്‍, ശ്രീലാല്‍ , ശോഭന ലക്ഷ്മണന്‍, ശശികുമാര്‍ മങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. ഇരുനൂറ്റിയമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന് തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീഹരി സ്വാഗതവും, വൈസ് പ്രസിഡണ്ട് സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT