ഉയര്‍ന്ന മാര്‍ക്കോടെ ബി.ഡി.എസ്. ബിരുദം നേടിയ പുന്നയൂര്‍ക്കുളം പനന്തറ കളത്തിങ്ങല്‍ കൃഷ്ണ മോഹനനെ സദ്ഗമയ സാംസ്‌കാരിക സേവാസമിതി സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. സദ്ഗമയ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് ഉപഹാരം സമര്‍പ്പിച്ചത്. സദ്ഗമയ സെക്രട്ടറി അഭിഷേക്, പ്രശാന്ത്, ദിലീപ്, സതീശന്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ രക്ഷാധികാരി വിനികുമാര്‍ ഉപഹാരം നല്‍കി. പുന്നയൂര്‍ക്കുളം പനന്തറ കളത്തിങ്ങല്‍ മോഹനന്‍-സുമ ദമ്പതികളുടെ മകളാണ്. പെരിന്തല്‍മണ്ണ എംഇഎസ് പെരിന്തല്‍മണ്ണയില്‍ നിന്നാണ് ഉയര്‍ന്ന മാര്‍ക്കോട് ബിരുദം കരസ്ഥമാക്കിയത്.
ADVERTISEMENT