കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ശുചിത്വ നഗരം സുന്ദര തീരം രണ്ടാംഘട്ട ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടത്തി. അണ്ടത്തോട് മുതല്‍ മന്നലാംകുന്ന് വരെയുള്ള തീരത്തുനിന്നാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരണം നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ നിഷാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ് അലിയുടെ അധ്യക്ഷതയില്‍ ഫിഷറീസ് ഓഫീസര്‍ ടോണി സ്വാഗതമാശംസിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബുഷറ നൗഷാദ്, ഷാനിബ മൊയ്ദുണ്ണി, അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍, തുടങ്ങിയവരും ഹരിത കര്‍മ്മ സേനാംഗങ്ങളും, ആരോഗ്യവകുപ്പ് ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.