ജനറല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹുസൈന്‍ പുളിയഞ്ഞാലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ കട്ടില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത് കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ റംല വീരാന്‍കുട്ടി, ഷഹന അലി, ഷഹന മുജീബ്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നുമായി 99 വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ വിതരണം നടത്തിയത്.

 

ADVERTISEMENT