27.7 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Kechery വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ വർക്കിംഗ് ഗ്രൂപ്പ് യോഗം

വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ വർക്കിംഗ് ഗ്രൂപ്പ് യോഗം

56

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു കേച്ചേരി സിറ്റി മഹല്‍ ഓഡിറേറാറിയത്തില്‍ നടന്ന വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി. . വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍,വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈലജ പുഷ്പാകരന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍പ്രകാശ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ജിനി,രമ വേലായുധന്‍, ആന്റോ പോള്‍, പഞ്ചായത്ത് അംഗങ്ങളായ ടി. ഒ സെബി, ടി.കെ. ഹക്കിം ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പഞ്ചായത്ത് സെകട്ടറി എം സി മാറ്റ്‌ലിഎന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!