flashmob Bethany St.Johns school
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പുതുവത്സര ആഘോഷത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ. പത്രോസ് ഓ ഐ സി പുതുവര്‍ഷ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് നടന്നു. സഹോദര സ്ഥാപനമായ ബഥനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കോളേജിലും ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികള്‍ പുതുവത്സരത്തെ വരവേറ്റുകൊണ്ട് ഫ്‌ലാഷ് മോബ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. എല്‍ ജോഷിയും അധ്യാപകരും ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.
content summary : flashmob Bethany St.Johns school Bethany organized a flash m
ob