26.3 C
Kunnamkulam
Thursday, August 13, 2026
Home CCTV Desk ‘കേരളത്തില്‍ ബെവ്‌കോ, ജവാന്‍ റമ്മിന് പ്രത്യേക മുന്‍ഗണന നല്‍കുന്നു’; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

‘കേരളത്തില്‍ ബെവ്‌കോ, ജവാന്‍ റമ്മിന് പ്രത്യേക മുന്‍ഗണന നല്‍കുന്നു’; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

32

കേരളത്തിലെ മൊത്തവ്യാപാര മദ്യവിതരണക്കാരായ ബിവറേജസ് കോര്‍പറേഷന്‍ ജവാന്‍ റമ്മിന് പ്രത്യേക മുന്‍ഗണന നല്‍കുന്നുവെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. മദ്യ നിര്‍മാണ കമ്പനികളുടെ സംഘടനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജസ് കമ്പനീസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസ്മാരായ സഞ്ജയ് കുമാര്‍, സഞ്ജീവ് സച്‌ദേവ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹര്‍ജി അടുത്ത മാസം 23-ന് വീണ്ടും പരിഗണിക്കും. കേരള ബിവറേജസ് കോര്‍പറേഷന്‍ തങ്ങളുടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്ത് സ്വകാര്യ ബ്രാന്‍ഡുകളേക്കാള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ റമ്മിന് അനധികൃത മുന്‍ഗണന നല്‍കുന്നുവെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയിലെ പ്രധാന ആരോപണം.

സ്വകാര്യ മദ്യ നിര്‍മ്മാതാക്കള്‍ക്ക് 8% മൊത്തവ്യാപാര മാര്‍ജിന്‍ നല്‍കുമ്പോള്‍, ജവാന്‍ റമ്മിന് 1.5% മാത്രമാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ജവാന്‍ റം കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ സഹായിക്കുകയും വിപണിയില്‍ സ്വകാര്യ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യുന്നുവെന്നും മദ്യ നിര്‍മ്മാണ കമ്പനികളുടെ സംഘടന ആരോപിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിക്ക് എതിരെ രണ്ട് സംഘടനകള്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി CCI അത് തള്ളിയിരുന്നു. തുടര്‍ന്ന് സംഘടകള്‍ ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രിബ്യുണലും കോമ്പറ്റീഷന്‍ കമ്മീഷന്‍
ഓഫ് ഇന്ത്യയുടെ തീരുമാനം ശരിവച്ചു. ഇതിന് എതിരെയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജസ് കമ്പനീസ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്‍, തിരുവിതാംകൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്, അസോസിയേഷന്‍ ഓഫ് ഡിസ്റ്റില്ലേഴ്സ് ബ്രീവെര്‍സ് ആന്‍ഡ് വിന്റര്‍സ് (ASSOCIATION OF DISTILLERS BREWERS AND VINTNERS OF INDIA) എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ADVERTISEMENT
error: Content is protected !!