കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തിലെ ഭീമ ഏകാദശി വിളക്കിനു തുടക്കമായി. 10 ദിവസ ങ്ങളിലായി നടത്തുന്ന ചടങ്ങുക ളില്‍ വിശേഷാല്‍ പൂജകള്‍, മേളത്തോടെയുള്ള ശീവേലി, ഉദയാ സ്തമനപൂജ, ദേശക്കാര്‍ നടത്തുന്ന ഏകാദശി വിളക്ക് എന്നിവ ഉണ്ടാകും.കടവല്ലൂര്‍ കമ്മാള സമുദായമാണു ദ്വിതീയ വിളക്ക് വഴിപാടായി നടത്തിയത്. നാഗസ്വരം, നൃത്ത സന്ധ്യ, തുടങ്ങിയവയും ഉണ്ടായി. 2-ാം ദിവസമായ ഇന്ന് അമ്പലനട ഫ്രന്‍ഡ്സ് നടത്തുന്ന ചതുര്‍ഥി വിളക്ക്, തിരുവാതിരക്കളി, നൃത്തസന്ധ്യ എന്നിവ ഉണ്ടാകും. ഏകാദശി സംഗീതോത്സവം 6ന് വൈകിട്ട് 5.30ന് സദനം ഹരി കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് അധ്യ ക്ഷത വഹിക്കും. 8ന് രാവിലെ 7.30ന് നടത്തുന്ന ഏകാദശി വിള ക്ക് ശീവേലിക്ക് പഴുവില്‍ രഘുമാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചയ്ക്ക് 1.30ന് ഗജവീരന്മാ രുടെ അകമ്പടിയോടെ നടത്തു ന്ന കാഴ്ച ശീവേലിക്ക് ചോറ്റാനി ക്കര സുഭാഷ് നാരായണ മാരാര്‍, ഏലൂര്‍ അരുണ്‍ദേവ് വാരിയര്‍ എന്നിവര്‍ നയിക്കുന്ന പഞ്ചവാദ്യ വും വൈകിട്ട് 6.30ന് കടവല്ലൂര്‍ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദള കേളിയും ഉണ്ടാകും. 9നു നടത്തു ന്ന ദ്വാദശി വേലയോടെയാണു സമാപനം.