ഡീക്കന്‍ ബ്രദര്‍ സോജിന്‍ പീറ്ററിന്റെ തിരുപ്പട്ട സ്വീകരണത്തോടനുബന്ധിച്ച് കൂനംമൂച്ചി ഇടവകയില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് പദ്ധതിക്ക് തുടക്കമായി. കുടുംബ യൂണിറ്റ് തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി ഫാ. ജയ്‌സണ്‍ മാറോക്കി നിര്‍വ്വഹിച്ചു. ബൈബിള്‍ പകര്‍ത്തി എഴുതുന്നതിനുള്ള പേപ്പര്‍,18 യൂണിറ്റ് പ്രസിഡണ്ടുമാര്‍ക്ക് നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നവംബര്‍ 11നാണ് ഡീക്കന്‍ സോജിന്‍ പീറ്ററിന്റെ തിരുപ്പട്ട ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തെ വരവേല്‍ക്കാന്‍ ആത്മീയ ഒരുക്കങ്ങളോടെ ഇടവകസമൂഹം ഒന്നടങ്കം തയ്യാറെടുക്കുകയാണ്. ചടങ്ങില്‍ ഡീക്കന്‍ ക്രിസ്റ്റി, കേന്ദ്ര സമിതി പ്രസിഡണ്ട് എ.ജെ. ജോണ്‍സണ്‍, ട്രഷറര്‍ സാബു തരകന്‍ , കൈക്കാരന്മാരായ അല്‍ഫോണ്‍സ് മുട്ടത്ത്, കെ.വി.ജോയ്., ജോഷി വര്‍ഗീസ്, എം.കെ.റെജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 18 യൂണിറ്റുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ 18 യൂണിറ്റുകള്‍ എഴുതി പൂര്‍ത്തിയാക്കുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ സമര്‍പ്പണം, തിരുപ്പട്ടാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഇടവകയുടെ ഏറ്റവും വലിയ ആത്മീയ ഉപഹാരമായി മാറും.



