കൊരട്ടിക്കരയില്‍ ബൈക്കിനു പുറകില്‍ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്ക് യാത്രക്കാരായ ചാലിശ്ശേരി വരമംഗലത്ത് വീട്ടില്‍ 31 വയസ്സുള്ള സുനീര്‍, 27 വയസ്സുള്ള ലുലു മര്‍സാന, 9 വയസ്സുള്ള ഫാത്തിമ അഫ്രിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെ കൊരട്ടിക്കര കിങ്‌സ് പാര്‍ക്ക് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. കടവല്ലൂര്‍ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് പെട്ടെന്ന് വലത്തോട്ട് തിരിക്കുന്നതിനിടയില്‍ പുറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.