കരിക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കരിക്കാട് ചിറ്റിലപ്പള്ളി 19 വയസുള്ള മെല്‍വിന്‍, കാട്ടകാമ്പാല്‍ ചെറുവത്തൂര്‍ 28 വയസുള്ള ബിന്‍സണ്‍, പഴഞ്ഞി സ്വദേശി കാട്ടില്‍ 24 വയസുള്ള ഷെനിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്കിക്കാവ് – പഴഞ്ഞി റോഡില്‍ കരിക്കാട് പൂങ്കാവനത്തിന് സമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കരിക്കാട് നന്മ ആംബുലന്‍സിലും മറ്റൊരു വാഹനത്തിലുമായി പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചു. ബിന്‍സണ്‍, ഷെനിത്ത് എന്നിവരുടെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഇരു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.