നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം; യാത്രക്കാരന് തലയ്ക്ക് പരിക്കേറ്റു

കുണ്ടന്നൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യാത്രികന് തലയ്ക്ക് പരിക്കേറ്റു. തളി സ്വദേശി റഫീഖിനാണ് പരിക്കേറ്റത്. വടക്കാഞ്ചേരി ഭാഗത്തും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്റെ തലയ്ക്ക് മുറിവേറ്റു.
പരിക്കേറ്റ റഫീഖിനെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT