30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടം; 4 പേര്‍ക്ക് പരിക്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടം; 4 പേര്‍ക്ക് പരിക്ക്

63

പുന്നയൂര്‍ക്കുളം അണ്ടത്തോട് നാക്കോലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടം, 4 പേര്‍ക്ക് പരിക്ക്. എടക്കര മിനി സെന്റര്‍ സ്വദേശികളായ 19 വയസ്സുള്ള ആനക്കോട്ടില്‍ നിഹാദ്, 18 വയസ്സുള്ള പനിച്ചാംകുളങ്ങര ഫായിസ്, ചങ്ങരംകുളം സ്വദേശികളായ അപര്‍ണ്ണ, അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. തമ്പുരാന്‍പടി കണ്ടുബസാര്‍ നാക്കോല സെന്ററില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച കാലത്ത് ഒന്‍പത് മണിയോട് കൂടി അപകടം ഉണ്ടായത്. ഒരേ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കുകളിലൊന്ന് എഇഒ റോഡിലേക്ക് തിരിക്കുന്നതിനിടെ അമിത വേഗതയില്‍ പിറകിലൂടെയെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്ക് പറ്റിയ നിഹാദിനെയും ഫായിസിനെയും പുന്നയൂര്‍ക്കുളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയിലും മറ്റു രണ്ടുപേരെ ഇതു വഴി വന്ന എല്‍ ഡി എഫ് പ്രചരണ വാഹനത്തിലെ ഡ്രൈവര്‍ അബ്ദുവിന്റെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!