ചങ്ങരംകുളം കോലിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂര്‍ സ്വദേശി കഴുങ്ങില്‍ വീട്ടില്‍ വിഷ്ണുവിന് പരിക്കേറ്റു. കോലിക്കര ബസ്റ്റോപ്പിന് സമീപം ശനിയാഴ്ച രാത്രി 10.20 നാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വെള്ളറക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.