റോഡില്‍ ചോര്‍ന്ന ഓയിലില്‍ ഇരുചക്ര വാഹനം തെന്നിവീണ് യുവാവിന് പരിക്കേറ്റു

കേച്ചേരി – വടക്കാഞ്ചേരി റോഡില്‍ വാഹനത്തില്‍ നിന്ന് ചോര്‍ന്ന എന്‍ജിന്‍ ഓയിലില്‍ ഇരുചക്ര വാഹനം തെന്നി വീണ് യുവാവിന് പരിക്കേറ്റു. തലക്കോട്ടുകര ഞാലില്‍ കൃഷ്ണന്‍ മകന്‍ സന്തോഷിനാണ് പരിക്കേറ്റത്. ഇയാളെ കൈപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമ്പല്‍ ഹുദ സ്‌കൂളിന് മുന്‍വശത്ത് ബുധനാഴ്ച രാവിലെ 11.15 ഓടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ സി.ജെ. ലിയോണ്‍സ് വിവരമറിയിച്ചതനുസരിച്ച് കുന്നംകുളം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഡിക്‌സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് റോഡില്‍ പരന്ന ഓയില്‍ നീക്കംചെയ്തു.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി എല്‍ ചെറിയാനും സംഭവസ്ഥലത്ത് എത്തി. സമയോചിത ഇടപെടല്‍ മൂലം കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി.

ADVERTISEMENT