ബൈക്ക് യാത്രികന്‍ കുഴഞ്ഞ് വീണ്
മരിച്ചു. പുന്നയൂര്‍ സ്വദേശി കപ്‌ളേങ്കാട്ട് വീട്ടില്‍ 51 വയസ്സുള്ള രമേശനാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശാരീരിക അസാസ്ഥ്യം ഉണ്ടായി ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു. നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിന്
ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.