24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kechery ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

104

പാവറട്ടി പൂവത്തൂര്‍ സെന്ററില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. പൂവത്തൂരിലെ പഴയ പോലീസ് സ്റ്റേഷന് സമീപമുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരന്‍ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കൊഴിഞ്ഞ പറമ്പില്‍ വീട്ടില്‍ പ്രേംകുമാറാ(49)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പൂവത്തൂര്‍ സെന്ററില്‍ വച്ച് അപകടമുണ്ടായത്. തൃശൂര്‍ – ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജോണീസ് ബസ്സുമായി പ്രേംകുമാര്‍ ഓടിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേംകുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

ADVERTISEMENT
error: Content is protected !!