ബിന്ദു ധര്മ്മന് കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റാകും. പ്രാദേശിക സിപിഎം നേതൃത്വം കുന്നംകുളം ഏരിയ കമ്മറ്റി അംഗീകരിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബിന്ദു വില്ലന്നൂര്‍ വാര്‍ഡില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ബിന്ദുവിന്റെ വിജയം. 259 വോട്ടുകളുടെ ഭൂരിപക്ഷമാണ് വില്ലന്നൂരിലെ വോട്ടര്‍മാര്‍ ബിന്ദു ധര്മ്മന് നല്‍കിയത്. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ കടവല്ലൂരില്‍ ഇത് തുടര്‍ച്ചയായി ആറാം തവണയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്.



