കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ അതിക്രമം ബിജെപി കൗണ്‍സിലര്‍ കെ.കെ മുരളിയെ നഗരസഭ ചെയര്‍പേഴ്‌സന്‍ സസ്‌പെന്റ് ചെയ്തു. കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ അജണ്ട വലിച്ചു കീറുകയും കപ്പും സോസറും എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ബിജെപി നഗരസഭ കക്ഷിനേതാവ് കെ. കെ മുരളിയെ സസ്‌പെന്റ് ചെയ്തതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു. അടുത്ത ഒരു കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തതിട്ടുള്ളത്.
കെ. കെ മുരളി നടത്തിയ അതിക്രമത്തെ നിയമപരമായി നേരിടുന്നതിന് നഗരസഭ സെക്രട്ടറിക്ക് ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കി. പോലീസിനും പരാതി നല്‍കിയിട്ടുള്ളതായി പറഞ്ഞു.