ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ 14 കാരന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ലോഡ്ജിന് ലൈസന്‍സ് നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫീസില്‍ മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം ബി.ജെ.പി. സാംസ്‌കാരിക സെല്‍ സംസ്ഥാന കണ്‍വീനര്‍ രാജന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ലോഡ്ജ് ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ADVERTISEMENT