മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തില്‍ ഇടവക ദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വികാരി പ്രിന്‍സ് ഐ കോലാടി കൊടി ഉയര്‍ത്തി. സഭാ പരമധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി അനുമോദിച്ചു. മറ്റു മേഖലകളില്‍ ഉന്നത വിജയം നേടിയവരെയും മോമെന്റോ നല്‍കി ആദരിച്ചു. ആദ്യ ഫലശേഖര ലേലം വിളിയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് ഇടവക വികാരി പ്രിന്‍സ് ഐ കോലാടി, സെക്രട്ടറി രാജു എം വി, ട്രഷറര്‍ ബോബന്‍ സി പോള്‍ എന്നിവര്‍ അടങ്ങുന്ന ഇടവക കമ്മിറ്റി നേതൃത്വം നല്‍കി.
ADVERTISEMENT