ചാവക്കാട് എം.ആര്‍.ആര്‍.എം സ്‌കൂള്‍ 1984-85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്‌കൂള്‍ 1984-85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആറാം വാര്‍ഷിക സംഗമം നടന്നു. ഗുരുവായൂര്‍ എംഎല്‍എ യും ബാച്ചിലെ വിദ്യാര്‍ഥിയുമായ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പവിത്രന്‍ തിരുവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷീബ, പി ടി എ പ്രസിഡണ്ട് ഷൈബി, നൗഷാദ് തെക്കുംപുറം, ഗോപകുമാര്‍, ജയപാല്‍, ജയപ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ പുരസ്‌ക്കാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
Malaya Image 1

Post 3 Image