ജില്ലാ അത്‌ലറ്റിക് മീറ്റില്‍ തൃശൂര്‍ വിമല കോളേജ് ചാമ്പ്യന്‍മാര്‍

ജില്ലാ അത്‌ലറ്റിക് മീറ്റില്‍ തൃശൂര്‍ വിമല കോളേജ് ചാമ്പ്യന്‍മാര്‍. 503 പോയിന്റെന്ന മീറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായാണ് വിമല 68-ാമത് ജില്ലാ അത്ലറ്റിക് മീറ്റില്‍ കിരീടമണിഞ്ഞത്. 207 പോയിന്റോടെ തൃശ്ശൂര്‍ ആന്റോസ് അത്‌ലറ്റിക്‌സ് അക്കാദമി രണ്ടാം സ്ഥാനവും 184 പോയിന്റുമായി കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനത്തില്‍ തൃശൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍ മുഖ്യാഥിതിയായി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ല അസോസിയേഷന്‍ പ്രസിഡന്റ് ഇ യു രാജന്‍ അധ്യക്ഷനായി. അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ഇ ടി സോജന്‍ , ടെക്‌നിക്കല്‍ ഡയറക്ടര്‍ വി ജെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image