24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം; കുന്നംകുളം ബ്ലോക്ക് കമ്മറ്റി പതാക...

കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം; കുന്നംകുളം ബ്ലോക്ക് കമ്മറ്റി പതാക ദിനം ആചരിച്ചു

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കുന്നംകുളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. മെയ് 18 മുതല്‍ 21 വരെ കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കുന്നംകുളം പെന്‍ഷന്‍ ഭവനു മുന്നില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എം.കെ. സുകുമാരന്‍ പതാക ഉയര്‍ത്തി. പെന്‍ഷന്‍കാരുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും സമ്മേളനം കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബ്ലോക്ക് സെക്രട്ടറി ജോബ് രാജ്, ട്രഷറര്‍ ബീന ചാക്കോ, ജില്ലാ കമ്മറ്റി അംഗം കെ.ജി. പാറുക്കുട്ടി എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് അബി, ഡെന്നീസ് മങ്ങാട്, ഉല്ലാസ് കുമാര്‍, ടി.കെ. രവി, പി.കെ. വേലു എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികള്‍ ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!