24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam വീടിനുള്ളില്‍ അഴുകിയ നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

വീടിനുള്ളില്‍ അഴുകിയ നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

പുന്നയൂര്‍ക്കുളത്ത് വീടിനുള്ളില്‍ അഴുകിയ നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. മന്നലാംകുന്ന് കുന്നത്ത് പള്ളിക്ക് തെക്ക് വലിയകത്ത് അലി (76)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാവക്കാട് ചെരുപ്പ് കട നടത്തുകയാണ് പരേതന്‍. വീട്ടില്‍ അലിയും ഭാര്യ ബീവാത്തുമോളും മാത്രമാണ് താമസിച്ചിരുന്നത്. മക്കള്‍ ഇല്ല. കുറച്ച് ദിവസങ്ങളായി ഭാര്യ അവരുടെ പാലപ്പെട്ടിയിലെ വീട്ടിലായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോട് കൂടിയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!