27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി നിവേദിത സുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു

ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി നിവേദിത സുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു

ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി നിവേദിത സുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ബിജെപിയുടെ മണ്ഡലം പ്രസിഡണ്ട് പ്രഖ്യാപനം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിലവിലെ 269 പേരില്‍ 34 പേരും വനിതകളാണ്. അസിസ്റ്റന്റ് വരണാധികാരി കെ.ആര്‍. അനീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിന്‍ ജേക്കബ്, നേതാക്കളായ സുജൈസേനന്‍, ഐ.എന്‍. രാജേഷ്, ദയാനന്ദന്‍ മാമ്പുള്ളി, അനില്‍ മഞ്ചറമ്പത്ത്, ധന്യ രാമചന്ദ്രന്‍, സബീഷ് മരുതയൂര്‍, പി.കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പ്രസിഡണ്ടിനെ പ്രവര്‍ത്തകര്‍ നടത്തി സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!