29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കാപ്പ നിയമം ലംഘിച്ച കരിക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

കാപ്പ നിയമം ലംഘിച്ച കരിക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

145

കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കരിക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തട്ടാരക്കുന്നത്ത് വീട്ടില്‍ ശിഹാബിനെയാണ് (30) കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് ആറുമാസത്തേക്ക് പ്രതി ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. വിലക്ക് ലംഘിച്ച് പ്രതി ജില്ലയില്‍ പ്രവേശിച്ചതായി കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്  പിടിയിലായത്.

ADVERTISEMENT
error: Content is protected !!