പ്രതിഷേധ മാര്‍ച്ച് നടത്തി

പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും ഭരണസമിതിയുടെ ജനദ്രോഹ – ദുര്‍ഭരണത്തിലും പ്രതിഷേധിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ച് മറ്റം സെന്ററില്‍ നിന്ന് ആരംഭിച്ചു. പഞ്ചായത്ത് ഒഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം സമാപിച്ചതിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സബീഷ് മരതയൂര്‍ ഉദ്ഘാടനം ചെയ്തു.   ബി.ജെ.പി കണ്ടാണശേരി പഞ്ചായത്ത് പ്രസിഡണ്ട് സുബാഷ് വടശേരി അദ്ധ്യക്ഷനായി. പാവറട്ടി മേഖല പ്രസിഡണ്ട് എം. വിശ്വന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പ്രവീണ്‍ പറങ്ങനാട്ട്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സന്തോഷ് കോലാരി, നന്ദന്‍ കേച്ചേരി, സൗമ്യ സുബാഷ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചായത്തിനു മുന്നില്‍ ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

ADVERTISEMENT