മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. മുണ്ടത്തിക്കോട് കഴിഞ്ഞ ദിവസം വെടിക്കെട്ട് അപകടം നടന്ന സ്ഥലവും, മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരെയുമാണ് രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചത്. അപകട സ്ഥലത്തെയും ആശുപത്രിയിലെയും കാഴ്ചകള്‍ കരളലിയിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു അപകടത്തില്‍ പരിക്കേറ്റവരെ നേരില്‍ കണ്ട് ബി.ജെ.പിയുടെയും എന്‍.ഡി എ സഖ്യത്തിന്റെയും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ എത്രയും വേഗം ലഭ്യമാക്കുന്ന കാര്യം ഉറപ്പാക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

ADVERTISEMENT