ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

87

ബി.ജെ.പി ജില്ല അധ്യക്ഷന്‍ അഡ്വ: കെ.കെ.അനീഷ് കുമാറിനെതിരെ എടുത്ത കള്ളക്കേസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആര്‍ ബൈജു അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സബീഷ് മരുതയൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബോഷി ചാണാശ്ശേരി, പ്രദീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡന്റ് സിന്ധു അശോകന്‍, നേതാക്കളായ വര്‍ഷ മണികണ്ഠന്‍, വിനോദ് പണിക്കശ്ശേരി, വിനോദ് കുമാര്‍, ഗണേഷ് ശിവജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.