കടങ്ങോട് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു

117

കടങ്ങോട് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. കടങ്ങോട് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ചന്തയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍ അധ്യക്ഷയായി. കൃഷി ഓഫീസര്‍ വിപിന്‍ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.മണി, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.ശശീന്ദ്രന്‍, കെ.എ.മുഹമ്മദ് കുട്ടി, കെ.ആര്‍.സിമി, രമ്യ ഷാജി, മൈമൂന ഷെബീര്‍, പാടശേഖര സമിതി സെക്രട്ടറി കെ എ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കര്‍ഷക സെമിനാര്‍ നടന്നു