മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് പിഴ ചുമത്തി പഞ്ചായത്ത് അധികൃതര്‍

74

പുന്നയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് പിഴ ചുമത്തി പഞ്ചായത്ത് അധികൃതര്‍. തിരുവത്ര സ്വദേശി മുജീബിനാണ് 20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികില്‍ നിക്ഷേപിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ഇന്‍ ചാര്‍ജ് ഗണപതി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിമല്‍രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമസുന്ദരന്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുവത്ര സ്വദേശിയായ മുജീബാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയതായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.വി ഷീജ അറിയിച്ചു.