ഓണക്കാല വിപണി ലക്ഷ്യമാക്കിക്കൊണ്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

68

ആത്മ 2024 പദ്ധതിയുടെ ഭാഗമായി ഓണക്കാല വിപണി ലക്ഷ്യമാക്കിക്കൊണ്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷി രീതിയെ കുറിച്ച് പരിശീലനം നല്‍കി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന 10 കൃഷി ഭവനുകളിലെ ചെണ്ടുമല്ലി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുന്നംകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. ചെണ്ടുമല്ലി തൈ വിതരണോദ്ഘാടനം ആത്മ ബി എഫ് സി ചെയര്‍മാന്‍ എം. ബാലാജി നിര്‍വ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി എം മേനോന്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മിനി മോന്‍സി, കുന്നംകുളം കൃഷി ഓഫീസര്‍ എസ് ജയന്‍, ആര്‍ത്താറ്റ് കൃഷി ഓഫീസര്‍ സ്വേഗ ആന്റണി എന്നിവര്‍ സംസാരിച്ചു.