ചന്ദ്രന്‍ വട്ടംപറംമ്പില്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഡോണേഴ്‌സ് ഹമ്പ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തൃശ്ശൂര്‍ ഐ എം എ ബ്ലഡ് സെന്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡി എച്ച് കെ ജില്ല പ്രസിഡന്റ് അനുഷ്. സി മോഹന്‍ രക്തം ദാന നടത്തി ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ വട്ടംപറംമ്പില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നിതീഷ് അധ്യക്ഷത വഹിച്ചു. നട ഡി എച്ച് കെ സംസ്ഥാന പ്രസിഡന്റ് സജീഷ് റ്റി.എസ് മുഖ്യ അതിഥി ആയിരുന്നു. ചന്ദ്രന്‍ വട്ടംപറംബില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ നിഖില്‍ കണ്ണന്‍, അഭിലാഷ് നമ്പ്യാര്‍, ഡി എച്ച് കെ തൃശ്ശൂര്‍ ജില്ല രക്ഷാധികാരി സി.ജയകുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങള്‍ തുടങ്ഹിയവര്‍ സംസാരിച്ചു.
അമ്പതോളം പേര്‍ രക്തദാനം നടത്തി.