25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu പ്ലസന്റ് വില്ലാസ് റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം നടന്നു

പ്ലസന്റ് വില്ലാസ് റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം നടന്നു

114

കരിക്കാട് പ്ലസന്റ് വില്ലാസ് നിവാസികളുടെ കൂട്ടായ്മയായ പ്ലസന്റ് വില്ലാസ് റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ഫാ. സജി വര്‍ഗീസ് കുളങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് 15-ാംവാര്‍ഡ് മെമ്പര്‍, ഉഷാ ശശികുമാര്‍ , അസോ.സെക്രട്ടറി സെക്രട്ടറി നീതു പനയ്ക്കല്‍, ബെനറ്റ് കെ. ജെ തുടങ്ങിയവര്‍ സംസാരിച്ചു. റസിഡന്റ് അസോസിയേഷന് സൗജന്യമായി സ്ഥലം നല്‍കിയ അക്ബര്‍, ഷിഹാബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടിള്‍ ഉണ്ടായി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!