കാട്ടകാമ്പാല്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി

കാട്ടകാമ്പാല്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഒരു മണി വരെ പഴഞ്ഞി ചെറുതുരുത്തി വാസുദേവന്‍ ശാന്തി മെമ്മോറിയല്‍, ശ്രീ നാരായണ ഹാളില്‍ നടന്ന ക്യാമ്പ് സേവാഭാരതി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സി.ബി.പ്രതീഷ് ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ യൂണിറ്റ് ട്രഷറര്‍ എ.കെ ഭരതന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.എസ്.എസ്. ഗുരുവായൂര്‍ ജില്ലാ സംഘചാലക് ഡോക്ടര്‍ സി.ജി. നന്ദകുമാര്‍ സേവാ സന്ദേശം നല്‍കി. ശിവഗിരി മഠം ട്രസ്റ്റ്, സ്വാമി അമേയാനന്ദ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ജി.ദിനേഷ് സ്വാഗതവും, എം.ജി. സുഗതന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാനവും നടത്തി.

ADVERTISEMENT