സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മന്തുരോഗ നിയന്ത്രണത്തിനായി രക്തസാമ്പിള്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഞമനേങ്ങാട് എ എല്‍ പി സ്‌കൂള്‍, കരുവാം പറമ്പ് മരണാനന്തര സമിതി ഓഫീസ്, ഞമനേങ്ങാട് അങ്കണ്‍വാടി, എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും വടക്കേക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പില്‍ രാത്രി 10 മണിക്ക് ശേഷം മാത്രം രക്തത്തില്‍ കാണാന്‍ കഴിയുന്ന മൈക്രോഫൈലേറിയയെ കണ്ടെത്തുകയാണ് ലക്ഷ്യം.
ക്യാമ്പ് രാത്രി 12.30 വരെ നീണ്ടു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയ്യര്‍ പേഴ്‌സണ്‍ നിഷ ബിനോജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ മില്‍ന സിന്റ്റോ , ജിതേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സുജിത്ത്, എസ് എന്‍ ഹമീമ, ഹര്‍ഷ രാജ് ആശവര്‍ക്കര്‍മാരായ മിനിജയന്‍ ,സുശീല, സുജിതാ ശാന്തിനി , ശ്യാമള, പ്രീത എന്നിവര്‍ പങ്കെടുത്തു.



