ജോയ് വാഴപ്പിള്ളി അഞ്ഞൂര്‍ എഴുതിയ ‘ഡോ ഡോ ലാന്‍ഡിലെ സൂര്യപുത്രി’ എന്ന പുസ്തകം പ്രശസ്ത സിനിമാ നാടക നടന്‍ ശിവജി ഗുരുവായൂര്‍ പ്രകാശനം ചെയ്തു. കുന്നംകുളം ലിവാ ടവറില്‍ വെച്ച് നടന്ന ചടങ്ങില്‍ വിന്‍സണ്‍ വാഴപ്പിള്ളി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ സലിം മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. വടക്കേക്കാട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍, നാടക് ഗുരുവായൂര്‍ – കുന്നംകുളം മേഖല പ്രസിഡണ്ട് വി. വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഞ്ഞൂര്‍ നവയുഗ ഗ്രാമീണ വായനശാല സെകട്ടറി സുഗതന്‍ ഞമനേങ്ങാട് സ്വാഗതവും, ജോയി വാഴപ്പിള്ളി നന്ദിയും രേഖപ്പെടുത്തി.
Home Bureaus Kunnamkulam ജോയ് വാഴപ്പിള്ളിയുടെ ‘ഡോ ഡോ ലാന്‍ഡിലെ സൂര്യപുത്രി’ സിനിമാ നാടക നടന്‍ ശിവജി ഗുരുവായൂര്‍...