‘ഹൃദയം തൊട്ട് സൂക്ഷ്മ കവിതകള്‍’ പുസ്തക പ്രകാശനം നടത്തി

ഷബീര്‍ അണ്ടത്തോടിന്റെ 13 -ാം മത് പുസ്തകം ഹൃദയം തൊട്ട് സൂക്ഷ്മ കവിതകള്‍, സാഹിത്യകാരന്‍ ആലംങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. അണ്ടത്തോട് സെന്ററില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകന്‍ അഷ്‌റഫ് ചാലില്‍ പുസ്തകം ഏറ്റുവാങ്ങി. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം അധ്യക്ഷത വഹിച്ചു. കവി പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയം നടത്തി. വാര്‍ഡ് മെമ്പര്‍ പി.എസ്. അലി, എ.എം.അലാവുദ്ധീന്‍, വി.കെ.മുഹമ്മദ്, വി. മായിന്‍കുട്ടി അണ്ടത്തോട്, എ വി മുഹമ്മദ് ഫൈസി പുറങ്ങ്, പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ വി.അബൂതാഹിര്‍, മമ്മു കടിക്കാട്, കവി ഷെബീര്‍ അണ്ടത്തോട് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT