ഡെറി പോളിന്റെ ആദ്യ കവിത സമാഹാരം ‘ഷിന്റ്‌ലേഴ്‌സ് ലിസ്റ്റ്’ പ്രകാശനം ചെയ്തു

ഡെറി പോളിന്റെ ആദ്യ കവിത സമാഹാരം ‘ഷിന്റ്‌ലേഴ്‌സ് ലിസ്റ്റ്’ പ്രകാശനം ചെയ്തു. പുന്നയൂര്‍ക്കുളം കമലാ സുരയ്യ സ്മാരക സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, പി.എന്‍.ഗോപീകൃഷ്ണന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രസിഡന്റ് കെ.ബി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എല്‍.എഫ്. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ ജെ.ബിന്‍സി, പ്രഭാഷകനും എഴുത്തുകാരനുമായ വി.സി.ബിനോജ് എന്നിവര്‍ സംസാരിച്ചു. പുന്നൂര്‍കുളം സാഹിത്യ സമിതി സെക്രട്ടറി അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും ഡെറി പോള്‍ മറുപടി പ്രസംഗവും നടത്തി.

 

ADVERTISEMENT