മലബാര്‍ സ്വതന്ത്ര സുറിയാനി സഭയിലെ ചാലിശ്ശേരി സെന്റ് ഔഗിന്‍ പള്ളിയില്‍ ദ്വിദിന സുവിശേഷയോഗം സംഘടിപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന യോഗം, സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാദര്‍ പ്രിന്‍സ് പൗലോസ്, ഫാദര്‍. ശ്യാം മാത്തു പീച്ചി തുടങ്ങിയവര്‍ വചന പ്രഭാഷണം നടത്തി. അത്താഴ വിരുന്നും ഒരുക്കിയിരുന്നു. ഓശാന ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌കാരം കുരുത്തോല വാഴ്‌വും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി കാര്‍മ്മികത്വം വഹിച്ചു. ഇടവക സെക്രട്ടറി രാജു എം.വി., ട്രഷറര്‍ ബോബന്‍ സി.പോള്‍ ഇടവക കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.