അക്ഷരശ്ലോക വിദഗ്ധനും, ഭാഷാപണ്ഡതിനുമായ അരിയന്നൂര്‍ ഉണ്ണികൃഷ്ണന്റെ പുതിയ പുസ്തകം നാരായണീയം വൃത്താനുവൃത്ത പരിഭാഷയുടെ പ്രകാശനം നടന്നു. ഭാഷാവൃത്തത്തിലും, ശ്ലോകത്തിലും ഒരാള്‍ തന്നെ ഒരേ കൃതി വിവര്‍ത്തനം ചെയ്യുന്നു എന്ന അപൂര്‍വ്വത കൂടിയുണ്ട്് നാരയണീയം വൃത്താനുവൃത്ത പരിഭാഷയ്ക്ക്. കുന്നംകുളം സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ജില്ല പഞ്ചായത്ത് മെമ്പര്‍ എ വി വല്ലഭന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.എന്‍. നമ്പീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍
രാധാകൃഷ്ണന്‍ കാക്കശ്ശേരി പുസ്‌കപ്രകാശനം നിര്‍വ്വഹിച്ചു. രാജശേഖരന്‍ മാഷ് പുസ്തകം ഏറ്റുവാങ്ങി.
സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍, സംസ്‌കൃത അധ്യാപകന്‍ മേജര്‍ പി.ജെ.സ്റ്റൈജു, കവയിത്രി സിന്ധു ഭൈരവി, സിസിടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി.ജോസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പുസ്തക രചയിതാവ് അരിയന്നൂര്‍ ഉണികൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.