സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി സിസിടിവി

കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി സിസിടിവി. സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് വിശാലമായ ലൈബ്രറി സജ്ജീകരിക്കുന്നത്. ഇതിനായി വിവിധയിടങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സിസിടിവിയിലെത്തിയത്. സ്ഥാപനത്തിലെ ലൈബ്രറിയില്‍ നിന്ന് 100 ഓളം പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ ടി വി ജോണ്‍സണ്‍ പുസ്തകങ്ങള്‍ കൈമാറി. ചടങ്ങില്‍ മാനേജര്‍ സിന്റോ ജോസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT