വേലൂര്‍ – കുറുമാല്‍ റോഡില്‍ തോമ സെന്റററിനു സമീപം റോഡരികിലെ മരത്തിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുതി കമ്പികളിലേയ്ക്കും സമീപത്തെ വീടിനു മുകളിലേക്കുമായി വീണു. കെഎസ്ഇബി ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും, നാട്ടുകാരും ചേര്‍ന്ന് കൊമ്പ് മുറിച്ചു ്മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, വൈസ്പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എഫ്.ജോയി, മെമ്പര്‍മാരായ അജി ജോഷി, വിമല നാരായണന്‍, കേച്ചേരി കെഎസ്ഇബി സബ് എഞ്ചിനീയര്‍ എന്നിവര്‍ നേത്യത്വംനല്‍കി.