പഴഞ്ഞി ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റി. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പിടിഎയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചതോടെ ശനിയാഴ്ച മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റുകയായിരുന്നു.


