ബി ആര്‍ സി ചാവക്കാട് ഭിന്നശേഷി കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ചാവക്കാട് ഭിന്നശേഷി കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. ചേറ്റുവ നിധി കോട്ടേജില്‍ സംഘടിപ്പിച്ച സംഗമം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ബിനോയ് എന്‍.ജെ. ഉദ്ഘാടനം നിര്‍ഹിച്ചു. ശിവജി ഗുരുവായൂര്‍, മുതുവട്ടൂര്‍ മഹല്ല് കമ്മിറ്റി ഖാസി സുലൈമാന്‍ അസ്ഹാരി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സിന്ധു വി.ബി, കലാഭവന്‍ ബാദുഷ, ഗായിക ശൈഖ അബ്ദുള്ള, ചേറ്റുവ നിധി കോട്ടേജ് ഡയറക്ടര്‍ ഷൈന്‍ ഷാജി, ലയണ്‍സ് ക്ലബ് ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി പ്രസിഡണ്ട് എല്‍ .എന്‍. ജയ്‌സണ്‍ ആളൂക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT